മൂന്നാം ടെസ്റ്റ് റുഥ് സ്ട്രോസ് ഫൗണ്ടേഷനായി സ്വരൂപിച്ചത് £871,221

ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്ട്രോസിന്റെ ഭാര്യയുടെ സ്മരണാര്‍ത്ഥമുള്ള ഫൗണ്ടേഷന്റെ ഫണ്ട് സ്വരൂപിക്കുന്നത് വേണ്ടിയും കൂടിയായിരുന്നു. അന്ന് ഫൗണ്ടേഷനോടുള്ള പിന്തുണയുടെ ഭാഗമായി താരങ്ങളെല്ലാം ചുവന്ന തൊപ്പി ധരിച്ചാണ് എത്തിയത്.

മത്സരശേഷം ഫൗണ്ടേഷന് വേണ്ടി £871,221രൂപയാണ് സ്വരൂപിക്കുവാനായത് എന്നാണ് അറിയുന്നത്. ഈ തുക പല ആളുകളുടെയും കുടുംബങ്ങളുടെയും കുടുംബത്തില്‍ വലിയ ഒരു മാറ്റമാണ് സൃഷ്ടിക്കുവാന്‍ പോകുന്നതെന്നാണ് ആന്‍ഡ്രൂ സ്ട്രോസ് വ്യക്തമാക്കിയത്.