നാലാം ദിവസവും ആദ്യ സെഷന്‍ നഷ്ടം, ഇനി അവശേഷിക്കുന്നത് അഞ്ച് സെഷന്‍

സിഡ്നി ടെസ്റ്റിന്റെ നാലാം ദിവസത്തെ ആദ്യ സെഷന്‍ പൂര്‍ണ്ണമായും മഴമൂലം തടസ്സപ്പെട്ടു. മത്സരത്തില്‍ ഇനി അവശേഷിക്കുന്നത് അഞ്ച് സെഷനുകളാണെന്നതിനാല്‍ മത്സത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കുവാനുള്ള അവസരം കുറഞ്ഞ് വരുന്നതായി വേണം വിലയിരുത്തുവാന്‍. എന്നാല്‍ ബൗളിംഗിനു അനുകൂലമായ കാലാവസ്ഥയായതിനാല്‍ ഓസ്ട്രേലിയയെ എളുപ്പത്തില്‍ പുറത്താക്കിയാല്‍ ഇന്ത്യ ഫോളോ ഓണ്‍ ആവശ്യപ്പെടുവാനുള്ള സാധ്യത ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്.

386 റണ്‍സ് പിന്നിലായി 236/6 എന്ന നിലയിലാണ് ഓസ്ട്രേലിയ. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും പാറ്റ് കമ്മിന്‍സും ഏഴാം വിക്കറ്റില്‍ 38 റണ്‍സ് നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. മത്സരത്തിന്റെ മൂന്നാം ദിവസവും മഴ കളി തടസ്സപ്പെടുത്തിയിരുന്നു. ഹാന്‍ഡ്സ്കോമ്പ് 28 റണ്‍സും പാറ്റ് കമ്മിന്‍സ് 25 റണ്‍സുമാണ് നേടിയിട്ടുള്ളത്.

Previous articleയുദ്ധം തളർത്താത്ത പോരാട്ട വീര്യവുമായി സിറിയ
Next articleസ്വപ്നങ്ങളേ കാവൽ, ഇന്ത്യ ഇന്ന് ഏഷ്യാ കപ്പിലെ ആദ്യ പോരിന് ഇറങ്ങും