വിരാട് കോഹ്‌ലിയുടെ പേരിൽ ഫിറോസ് ഷാ കോട്ലയിൽ സ്റ്റാൻഡ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പേരിൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ പുതിയ സ്റ്റാൻഡ്. ഇത്തരത്തിൽ അംഗീകാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആക്റ്റീവ് ക്രിക്കറ്റ് താരം കൂടിയാണ് വിരാട് കോഹ്‌ലി. വിരാട് കോഹ്‌ലി അന്തർദേശീയ ക്രിക്കറ്റിൽ അരങ്ങേറിയതിന്റെ 11 വർഷം തികയുന്ന ഇന്ന് തന്നെയാണ് പുതിയ സ്റ്റാൻഡിന്റെ കാര്യം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 12ന് നടക്കുന്ന ചടങ്ങിലാവും ഔദ്യോഗികമായി സ്റ്റാൻഡിന്റെ ഉദ്‌ഘാടനം. നേരത്തെ മുൻ ഇന്ത്യൻ താരങ്ങളായ ബിഷൻ സിങ് ബേദിയുടെയും മൊഹിന്ദർ അമർനാഥിന്റെയും പേരിൽ ഫിറോസ് ഷാ കോട്ലയിൽ സ്റ്റാൻഡുകൾ ഉണ്ട്. കൂടാതെ മുൻ ഇന്ത്യൻ താരമായ വിരേന്ദർ സെവാഗിന്റെയും അംജൂം ചോപ്രയുടെ പേരിൽ ഗേറ്റുകളും ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയിൽ ഉണ്ട്.

Previous articleഒരു സെഷന്‍, 221 റണ്‍സ്, എട്ട് വിക്കറ്റ് – ലോര്‍ഡ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
Next articleലീഡ്സില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ സ്റ്റീവ് സ്മിത്ത്