ലീഡ്സില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ സ്റ്റീവ് സ്മിത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ട് പരിക്കേറ്റ് പുറത്ത് പോയെങ്കിലും തിരിച്ച് ബാറ്റ് ചെയ്യാനെത്തിയ സ്റ്റീവ് സ്മിത്തിനെ കണ്‍കഷന്‍ കാരണങ്ങളാല്‍ ഓസ്ട്രേലിയ ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പകരം മാര്‍നസ് ലാബൂഷാനെ ടീമിലേക്ക് എത്തി. ഇത് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കുന്ന സാഹചര്യവും സൃഷ്ടിച്ചിരുന്നു. സ്മിത്ത് ലോര്‍ഡ്സില്‍ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടിയിരുന്നു.

സ്മിത്തിന്റെ നഷ്ടം ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയായി മാറുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ലീഡ്സിലെ അടുത്ത ടെസ്റ്റില്‍ തനിക്ക് കളിക്കാനാകുമെന്നാണ് സ്റ്റീവ് സ്മിത്തിന്റെ പ്രതീക്ഷ. താരത്തെ ബാറ്റ് ചെയ്യുവാന്‍ ടീം ഡോക്ടര്‍ അനുവദിച്ചതിനാലാണ് സ്മിത്ത് വീണ്ടും ക്രീസിലെത്തിയത്. എന്നാല്‍ പിന്നീട് അന്നേ ദിവസം തലവേദനയോട് കൂടിയാണ് സ്മിത്ത് ഉറങ്ങാന്‍ കിടന്നത്. ഇതിനാലാണ് താരത്തെ ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് പിന്‍വലിച്ചത്.

ഒരു മുന്‍കരുതലെന്ന നിലയില്‍ മാത്രമുള്ള നടപടിയാണിതെന്നും ആദ്യം നടത്തിയ ടെസ്റ്റുകളെല്ലാം വിജയിച്ചതിനാലാണ് താന്‍ ബാറ്റ് ചെയ്യാന്‍ വീണ്ടും എത്തിയതെന്നും. അതിനാല്‍ തന്നെ തനിക്ക് ലീഡ്സില്‍ കളിക്കാനെത്താനാകുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. അടുത്ത അഞ്ച് ആറ് ദിവസം തന്നെ നിരീക്ഷിക്കുമെന്നും താന്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും സ്മിത്ത് പ്രതീക്ഷ പുലര്‍ത്തി.