റോബർട്സണ് ലിവർപൂളിൽ പുതിയ കരാർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ പ്രതിരോധ താരം ആൻഡ്രൂ റോബർട്സണ് ലിവർപൂളിൽ പുതിയ ദീർഘകാല കാരാർ. പുതിയ കരാർ പ്രകാരം താരം 2026 വരെ ലിവർപൂളിൽ തുടരും.നേരത്തെ പ്രമുഖ താരങ്ങളായ വാൻ ഡൈക്, അലിസൺ, ഫാബിനോ, അലക്സാണ്ടർ അർണോൾഡ് എന്നിവരെല്ലാം ലിവർപൂളിൽ പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു.

നേരത്തെ 2019ൽ താരം കരാർ പുതുക്കിയിരുന്നു. എന്നാൽ താരത്തിന് പുതിയ ദീർഘ കാല കരാർ നൽകാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി പ്രീമിയർ ലീഗിലെ മുഴുവൻ മത്സരങ്ങളിലും റോബർട്സൺ കളിച്ചിരുന്നു. നിലവിൽ ലിവർപൂളിന് വേണ്ടി 177 മത്സരങ്ങൾ റോബർട്സൺ കളിച്ചിട്ടുണ്ട്. കൂടാതെ ലിവർപൂളിന്റെ കൂടെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ്, സൂപ്പർ കപ്പ് കിരീടങ്ങളും നേടാൻ താരത്തിനായിട്ടുണ്ട്.