ഫിഞ്ച് ബംഗ്ലാദേശ് മത്സരങ്ങളിൽ നിന്ന് പിന്മാറി, ടി20 ലോകകപ്പിലും താരം കളിക്കുന്നത് സംശയത്തിൽ

Aaronfinch

ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ ക്യാപ്റ്റന്‍ ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് പിന്മാറി. വിന്‍ഡീസിനെതിരെയുള്ള അവസാന ടി20 മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് പകരം ഏകദിന പരമ്പരയിൽ അലെക്സ് കാറെ ആയിരുന്നു ടീമിനെ നയിച്ചത്. ഇപ്പോള്‍ താരം ബംഗ്ലാദേശിലേക്ക് യാത്രയാകില്ലെന്നും വിന്‍ഡീസ് പരമ്പര അവസാനിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമെന്നുമാണ് അറിയുന്നത്.

താരം നാട്ടിലെത്തിയ ശേഷം ക്വാറന്റീന്‍ കഴി‍ഞ്ഞ ശേഷം കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയുന്നത്. ഫിഞ്ച് ടി20 ലോകകപ്പിനും ചിലപ്പോള്‍ കളിച്ചേക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. താന്‍ എത്രയും വേഗം സുഖം പ്രാപിച്ച് ലോകകപ്പിന് തയ്യാറെടുക്കുവാന്‍ ശ്രമിക്കുമെന്നാണ് ഓസീസ് നായകന്‍ വ്യക്തമാക്കിയത്.

Previous article3-1ന്റെ ലീഡ് കൈവിട്ട് സത്യന്‍, രണ്ടാം റൗണ്ടിൽ പരാജയം
Next articleജോബി ജസ്റ്റിൻ ഇനി ചെന്നൈയിൻ താരം