3-1ന്റെ ലീഡ് കൈവിട്ട് സത്യന്‍, രണ്ടാം റൗണ്ടിൽ പരാജയം

Sathiyan

ടേബിള്‍ ടെന്നീസ് പുരുഷന്മാരുടെ രണ്ടാം റൗണ്ടിൽ ഹോങ്കോംഗ് താരത്തിനെതിരെ പരാജയം ഏറ്റുവാങ്ങി സത്യന്‍ ജ്ഞാനശേഖരന്‍. ഹോങ്കോംഗിന്റെ ഹാംഗ് സിയു ലാമിനോടാണ് സത്യന്‍ പൊരുതി തോറ്റത്. 3-1ന്റെ ലീഡ് നേടിയ സത്യന്‍ അടുത്ത മൂന്ന് സെറ്റുകള്‍ കൈവിടുന്ന ഹൃദയഭേദമായ കാഴ്ചയാണ് കണ്ടത്. 4-3 എന്ന സ്കോറിനാണ് ഹോങ്കോംഗ് താരത്തിന്റെ വിജയം.

ആദ്യ സെറ്റ് 7-11ന് നഷ്ടപ്പെട്ട സത്യന്‍ അടുത്ത മൂന്ന് ഗെയിമിൽ ആധിപത്യം പുലര്‍ത്തി മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാം സെറ്റിൽ സത്യനെ ഞെട്ടിച്ച് ഹാംഗ് ലാം സെറ്റ് സ്വന്തമാക്കുന്നതാണ് കണ്ടത്. 11-9 എന്ന സ്കോറിനാണ് ഹോങ്കോംഗ് താരത്തിന്റെ വിജയം.

ആറാം സെറ്റിൽ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് സത്യന്റെ ഭാഗത്ത് നിന്ന് വന്നത്. ലാം 8-3ന്റെ ലീഡ് നേടിയെങ്കിലും ലീഡ് കുറച്ച് സത്യനും ഏഴ് പോയിന്റിലേക്ക് എത്തിയെങ്കിലും രണ്ട് ഗെയിം പോയിന്റുകള്‍ ലാം സ്വന്തമാക്കുന്നതാണ് കണ്ടത്. സത്യന്‍ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും 10-12ന് ഗെയിം കൈവിടുന്നതാണ് കാണാനായത്. ഇതോടെ 3-1ന്റെ ലീഡ് കൈവിട്ട് സത്യനൊപ്പം 3-3ന് എത്തുവാന്‍ ലാമിന് സാധിച്ചു.

ഏഴാം സെറ്റിൽ നേരത്തെ തന്നെ 5-2ന്റെ ലീഡ് നേടുവാന്‍ ലാമിന് സാധിച്ചു. അവസാന ഗെയിം 6-11ന് സത്യന്‍ കൈവിട്ടപ്പോള്‍ ലാം ഇതാദ്യമായി സത്യനെ പരാജയപ്പെടുത്തി.

സ്കോര്‍: 7-11, 11-7, 11-4, 11-5, 9-11, 10-12, 6-11

Previous articleഹോണ്ടുറസിനെയും തകർത്ത് മെക്സിക്കോ ഗോൾഡ്‌ കപ്പ് സെമി ഫൈനലിൽ
Next articleഫിഞ്ച് ബംഗ്ലാദേശ് മത്സരങ്ങളിൽ നിന്ന് പിന്മാറി, ടി20 ലോകകപ്പിലും താരം കളിക്കുന്നത് സംശയത്തിൽ