ഓസ്ട്രേലിയയ്ക്ക് 179 റൺസ്, ഫിഞ്ചിന് അര്‍ദ്ധ ശതകം

ടി20 ലോകകപ്പിൽ അയര്‍ലണ്ടിനെതിരെ 179 റൺസ് നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആദ്യം തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായി.

പിന്നീട് ആരോൺ ഫിഞ്ചിന്റെ 44 പന്തിൽ നിന്നുള്ള 63 റൺസിനൊപ്പം മിച്ചൽ മാര്‍ഷ്(28), മാര്‍ക്കസ് സ്റ്റോയിനിസ്(35) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിനെ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസിലേക്ക് എത്തിച്ചത്.

ടിം ഡേവിഡ് 10 പന്തിൽ 15 റൺസും മാത്യു വെയിഡ് 3 പന്തിൽ 7 റൺസും നേടി പുറത്താകാതെ നിന്നു. അയര്‍ലണ്ടിനായി ബാരി മക്കാര്‍ത്തി 3 വിക്കറ്റും ജോഷ്വ ലിറ്റിൽ രണ്ട് വിക്കറ്റും നേടി.