360 റണ്‍സ് ചേസ് ചെയ്യുകയാണെന്ന തോന്നലില്ലായിരുന്നു

- Advertisement -

വിന്‍ഡീസിന്റെ പടുകൂറ്റന്‍ സ്കോര്‍ ആയ 360 റണ്‍സ് ചേസ് ചെയ്യുമ്പോ ഇളും തങ്ങള്‍ക്ക് ആ ഒരു തോന്നലില്ലായിരുന്നുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഒരു ഘട്ടത്തില്‍ 287/4 എന്ന നിലയിലായിരുന്ന വിന്‍ഡീസിനെ അവസാന ഓവറുകളില്‍ പിടിച്ച് കെട്ടുവാന്‍ സാധിച്ച ഇംഗ്ലണ്ട് ബൗളര്‍മാര്‍ 400 എന്ന പ്രയാസകരമായ സ്കോര്‍ നേടുന്നതില്‍ നിന്ന് ആതിഥേയരെ തടഞ്ഞത് ഏറെ ആശ്വാസകരമായി എന്ന് പറഞ്ഞ മോര്‍ഗന്‍ ബാറ്റ്സ്മാന്മാര്‍ വളരെ സമചിത്തതയോടെയാണ് ബാറ്റ് വീശിയതെന്ന് പറഞ്ഞു.

ജേസണ്‍ റോയിയും ബൈര്‍സ്റ്റോയും നല്‍കിയ തുടക്കത്തിന്റെ ആനുകൂല്യത്തെ പുകഴ്ത്തിയ മോര്‍ഗന്‍ പറയുന്നത് – അവരുടെ പ്രകടനം മൂലം ലക്ഷ്യം 360 ആണെന്ന് ഒരിക്കലും തോന്നിയില്ല, 330നടുത്തുള്ള സ്കോര്‍ ചേസ് ചെയ്യുകയാണെന്ന പ്രതീതിയായിരുന്നു ടീമിലെന്നാണ്. 85 പന്തില്‍ നിന്ന് 123 റണ്‍സാണ് ജേസണ്‍ റോയി ഇന്നലെ തന്റെ ഇന്നിംഗ്സില്‍ നേടിയത്. 15 ബൗണ്ടറിയും 3 സിക്സും അടക്കമുള്ള ഈ പ്രകടനം ലക്ഷ്യം പിന്തുടരുന്നതില്‍ വലിയ ആനുകൂല്യമാണ് ഇംഗ്ലണ്ടിനു നല്‍കിയത്.

മറ്റു താരങ്ങള്‍ക്ക് അല്പം സമയമെടുത്ത് ക്രീസില്‍ നില്‍ക്കുവാനുള്ള അവസരം ഈ ഇന്നിംഗ്സ് നല്‍കിയെങ്കിലും ഓയിന്‍ മോര്‍ഗനും ജോ റൂട്ടും നേരിട്ട പന്തുകളെക്കാള്‍ അധികം റണ്‍സ് നേടി ടീമിനെ ചേസിംഗില്‍ മുന്നില്‍ തന്നെ നില്‍ക്കുവാന്‍ അവസരം നല്‍കി. ലക്ഷ്യം 8 പന്ത് അവശേഷിക്കെ മറികടക്കുവാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചതും ഇവരുടെ ബാറ്റിംഗാണ്.

Advertisement