അയര്‍ലണ്ടിലെ സാഹചര്യം പ്രയാസം, താന്‍ ഒരു ഫിംഗര്‍ സ്പിന്നറാണെന്ന് തോന്നി – യൂസുവേന്ദ്ര ചഹാല്‍

Yuzvendrachahal

ഹാരി ടെക്ടര്‍ പവര്‍പ്ലേയ്ക്ക് ശേഷം ഇന്ത്യന്‍ ബൗളര്‍മാരെ തിരിഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ കൂട്ടത്തിൽ വ്യത്യസ്തനായി നിന്നത് ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍ ആയിരുന്നു. തന്റെ മൂന്നോവറിൽ വെറും 11 റൺസ് മാത്രം വിട്ട് നൽകി താരം 1 വിക്കറ്റ് നേടിയപ്പോള്‍ ഈ പ്രകടനം താരത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിക്കൊടുത്തു.

ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് മികച്ച രീതിയിൽ പന്തെറിഞ്ഞ മറ്റൊരു താരം. 16 റൺസാണ് ഭുവി തന്റെ മൂന്നോവറിൽ നൽകിയത്. അയര്‍ലണ്ടിലെ സാഹചര്യത്തിൽ പന്തെറിയുക പ്രയാസമായിരുന്നുവെന്നും എന്നാൽ ഓരോ സാഹചര്യവുമായി പൊരുത്തപ്പെടുക എന്ന വെല്ലുവിളി ക്രിക്കറ്റര്‍ക്കുള്ളതാണെന്നും ഹാര്‍ദ്ദിക് തനിക്ക് ഏത് രീതിയിൽ പന്തെറിയുവാനും ഉള്ള അനുമതി തന്നുവെന്നും ചഹാല്‍ വ്യക്തമാക്കി.

Yuzvendrachahalharidkpandya

തനിക്ക് ഇന്ന് താനൊരു ഫിംഗര്‍ സ്പിന്നറാണെന്ന് തോന്നിയെന്നും മൂന്ന് സ്വെറ്ററുകള്‍ അണിഞ്ഞാണ് താന്‍ ഈ പ്രസന്റേഷനിൽ പങ്കെടുക്കുന്നതെന്നും അത്ര മാത്രം കടുത്ത തണുപ്പാണ് ഇവിടെയെന്നും ചഹാല്‍ സൂചിപ്പിച്ചു.