കോഹ്‍ലിയുമായി താരതമ്യം ചെയ്യപ്പെടുന്നതിൽ സന്തോഷം – ബാബ‍ര്‍ അസം

Sports Correspondent

കോഹ്‍ലിയുമായി താരതമ്യം ചെയ്യപ്പെടുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാൻ നായകൻ ബാബ‍ര്‍ അസം. വിരാട് കോഹ്‍ലി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരിൽ ഒരാളാണെന്നും ലോകത്തെല്ലായിടത്തും കളിക്കുകയും വലിയ മത്സരങ്ങളിലും വലിയ പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന താരവുമായി താരതമ്യം ചെയ്യപ്പെടുന്നതിൽ അഭിമാനം ഉണ്ടെന്നും ബാബര്‍ അസം വ്യക്തമാക്കി.

അദ്ദേഹത്തെ പോലെ വലിയൊരു താരവുമായി താരതമ്യം ചെയ്യപ്പെടുന്നതിൽ അതീവ സന്തോഷമുണ്ടെന്നും കോഹ്‍ലിയെ പോലെ പ്രകടനം പുറത്തെടുക്കുകയും ഇന്ത്യൻ നായകനെ പോലെ വലിയ മത്സരങ്ങളിൽ മികവ് പുല‍ര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ബാബര്‍ അസം പറഞ്ഞു.