ഫാഫ് പൊരുതുന്നു, ദക്ഷിണാഫ്രിക്കയുടെ ലീഡ് 258 റണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 230/7. മത്സരത്തില്‍ 258 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ കൈവശപ്പെടുത്തിയത്. ആദ്യ സെഷനില്‍ മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയെങ്കിലും ഒരു വശത്ത് നായകന്‍ ഫാഫ് ഡു പ്ലെസി ചെറുത്ത് നില്പ് തുടരുകയാണ്. 37 റണ്‍സ് നേടിയ ഫാഫിനു കൂട്ടായി യുവ പേസ് ബൗളര്‍ കാഗിസോ റബാഡയാണ് ക്രീസില്‍. റബാഡ 12 പന്തുകള്‍ നേരിട്ടുവെങ്കിലും അക്കൗണ്ട് തുറന്നിട്ടില്ല.

90/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 80 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സിനെയാണ് ആദ്യം നഷ്ടമായത്. 61 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറിനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തിയത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് ഫാഫ്-ഫിലാന്‍ഡര്‍ കൂട്ടുകെട്ടായിരുന്നു. 85 പന്തുകള്‍ നേരിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ മികച്ച ചെറുത്ത് നില്പാണ് 26 റണ്‍സ് നേടിയ ഫിലാന്‍ഡര്‍ പുറത്തെടുത്തത്. ഇഷാന്ത് ശര്‍മ്മ ഫിലാന്‍ഡറെയും കേശവ് മഹാരാജിനെയും പുറത്താക്കി വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുകയായിരുന്നു.

ഷമി മൂന്നും ബുംറ, ഇഷാന്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial