ആദ്യ വിജയം തേടി ബെംഗളൂരു എഫ് സി ഇന്ന് ചെന്നൈയിന് എതിരെ

Img 20201203 234847
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ് സി ചെന്നൈയിനെ നേരിടും. ആദ്യ വിജയം തേടിയാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ബെംഗളൂരു എഫ് സി സമനില ആണ് വഴങ്ങിയത്. ചെന്നൈയിൻ ആകട്ടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി മികച്ച തുടക്കം ലഭിച്ച ആത്മവിശ്വാസത്തിലാണ്.

ചെന്നൈയിന്റെ ഡിഫൻസും അറ്റാക്കും ഒക്കെ ഇതിനകം തന്നെ ഫോമിലായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ പെനാൾട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ 2 വിജയങ്ങൾ ചെന്നൈയിൻ സ്വന്തമാക്കിയേനെ. ബെംഗളൂരു എഫ് സിയുടെ അറ്റാക്കിംഗ് താരങ്ങൾ ഫോമിൽ എത്താത്തത് ആയിരുന്നു അവരുടെ അവസാന സീസണിലെ പ്രശ്നം. ഈ സീസണിലും ആദ്യ രണ്ട് മത്സരങ്ങളിൽ ഗോൾ മുഖത്ത് ബെംഗളൂരു കഷ്ടപ്പെടുന്നതാണ് കണ്ടത്. സുനിൽ ഛേത്രി, ഉദാന്ത, ആശിഖ് തുടങ്ങിയവർ ഒക്കെ ആദ്യ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയുരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement