ഫാഫ് ഡു പ്ലെസി ടി20 ബ്ലാസ്റ്റിന്, കരാറിലെത്തിയത് കെന്റുമായി

- Advertisement -

ടി20 ബ്ലാസ്റ്റ് ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടെസറ്റ് നായകന്റെ സേവനം സ്വന്തമാക്കി ഫാഫ് ഡു പ്ലെസി. കെന്റിന്റെ അവസാന രണ്ട് മത്സരങ്ങളിലേക്കാണ് ടീം ഫാഫ് ഡു പ്ലെസിയെ എത്തിച്ചിരിക്കുന്നത്. സൗത്ത് ഡിവിഷനിലെ തങ്ങളുടെ ഗ്ലോസെസ്റ്റര്‍ഷയര്‍, എസ്സെക്സ് എന്നിവരുമായുള്ള മത്സരങ്ങള്‍ക്കായാണ് താരത്തിന്റെ സേവനം കെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഈ രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ കെന്റ് നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. അങ്ങനെ സംഭവിച്ചാല്‍ ഫാഫ് ഈ മത്സരങ്ങളിലും ടീമിനായി കളിയ്ക്കും.

ഫാസ്റ്റ് ബൗളര്‍ ആഡം മില്‍നേ പരിക്കേറ്റ് പുറത്തായതോടെയാണ് കെന്റിന് പകരക്കാരന്‍ താരത്തെ തേടേണ്ടി വന്നത്. കൂടാതെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയും തിരികെ നാട്ടിലേക്ക് മടങ്ങിയതോടെ ടീമില്‍ ഒരു വിദേശ താരം ഇല്ലാതെയാണ് കെന്റ് കളിയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡില്‍ ഫാഫ് ഡു പ്ലെസിയ്ക്ക് ഇടം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താരം ഈ ഇടവേള ടി20 ബ്ലാസ്റ്റില്‍ കളിയ്ക്കുവാന്‍ തീരുമാനിച്ചത്.

Advertisement