അവസാന സെഷന്‍, 86 റൺസ്, 5 വിക്കറ്റ് , റാവൽപിണ്ടി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

Englandpakistan

ഇംഗ്ലണ്ടിനെതിരെ റാവൽപിണ്ടി ടെസ്റ്റിന്റെ അവസാന ദിവസത്തെ അവസാന സെഷന്‍ അവശേഷിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257/5 എന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍. വിജയത്തിനായി 5 വിക്കറ്റ് കൈവശമുള്ള ടീമിന് ഇനി നേടേണ്ടത് 86 റൺസാണ്.

37 റൺസുമായി അസ്ഹര്‍ അലിയും 30 റൺസ് നേടി അഗ സൽമാനും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 657 റൺസ് നേടിയപ്പോള്‍ മറുപടിയായി പാക്കിസ്ഥാന്‍ 579 റൺസാണ് നേടിയത്.

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 264/7 എന്ന സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 361 റൺസ് വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് പാക്കിസ്ഥാന് മുന്നിൽ നൽകിയത്.