“ഹാർദ്ദികിന് ഇന്ത്യൻ ക്യാപ്റ്റൻ ആകാനുള്ള മികവുണ്ട്” – റഷിദ് ഖാൻ

Picsart 22 12 05 14 16 47 903

ഹാർദ്ദികിന് ഇന്ത്യയെ നയിക്കാനുള്ള മികവ് ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് റഷീദ് ഖാൻ. ഗുജറാത്ത് ടൈറ്റൻസിൽ റഷിദ് ഖാനും ഹാർദ്ദികും ഒരുമിച്ച് കളിച്ചിരുന്നു‌. ഹാർദ്ദികിന്റെ ക്യാപ്റ്റൻസിൽ ഗുജറാത്ത് ഐ പി എൽ കിരീടവും നേടി.

Picsart 22 12 05 14 16 32 343

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലാണ് ഞാൻ കളിച്ചത് എന്നും ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള നേതൃഗുണവും കഴിവും അദ്ദേഹത്തിനുണ്ട് എന്നും റഷിദ് പറഞ്ഞു. ഐപിഎല്ലിൽ അദ്ദേഹം അത് കാണിച്ചു തന്നതാണ് എന്നും റഷിദ് കൂട്ടിച്ചേർത്തു. അടുത്ത ക്യാപ്റ്റൻ ആരാകണം എന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആണ് തീരുമാനിക്കേണ്ടത്. ഞാം ഹാർദ്ദിക് പാണ്ഡ്യയുടെ കീഴിൽ കളിക്കുന്നത് ഏറെ ആസ്വദിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.