അവസാന രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിക്കുവാന്‍ മോര്‍ഗനില്ല

Eoinmorgan

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഓയിന്‍ മോര്‍ഗനില്ല. താരത്തിനേറ്റ പരിക്കാണ് കാരണം. പരമ്പരയില്‍ 1-2ന് ഇംഗ്ലണ്ട് പിന്നിലാണ്. മൂന്നാം മത്സരത്തിലും താരം കളിച്ചിരുന്നില്ല.

അതിന് മുമ്പുള്ള വാം-അപ്പിനിടെ ആണ് താരത്തിന് അസ്വസ്ഥത രൂപപ്പെട്ടത്. പിന്നീടുള്ള പരിശോധനയിൽ പരിക്ക് നിസ്സാരമാണെങ്കിലും വിശ്രമം ആവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. മൂന്നാം മത്സരത്തിൽ ടീമിനെ നയിച്ച മോയിന്‍ അലി ടീമിന്റെ ക്യാപ്റ്റനായി തുടരും.

 

Previous articleഇംഗ്ലണ്ട് മുന്‍ നിര താരങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങളില്‍ ചിലത് നഷ്ടമാകും
Next articleഅമദ് ദിയാലോ ലോണിൽ പോയി, ഇനി സ്കോട്ടിഷ് ചാമ്പ്യന്മാർക്ക് ഒപ്പം