ഓയിന്‍ മോര്‍ഗന് വിലക്ക്

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന് മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം അടുത്ത മത്സരത്തില്‍ നിന്ന് വിലക്ക്. മോര്‍ഗന് 40 ശതമാനം മാച്ച് ഫീ പിഴയായും താരങ്ങള്‍ക്ക് 20 ശതമാനം മാച്ച് ഫീസ് പിഴയായുമാണ് ചുമത്തിയിരിക്കുന്നത്. നിശ്ചിത സമയത്ത് രണ്ടോവര്‍ പിന്നിലായാണ് ഇംഗ്ലണ്ട് പന്തെറിഞ്ഞത്.

അതെ സമയം ഫെബ്രുവരി 22നു സമാനമായ രീതിയില്‍ കുറ്റക്കാരനെന്ന് മോര്‍ഗനെ കണ്ടെത്തിയിരുന്നു. അന്ന് വിന്‍ഡീസിനെതിരെയായിരുന്നു കുറഞ്ഞ ഓവര്‍ നിരക്കിനു ഇംഗ്ലണ്ട് ശിക്ഷിക്കപ്പെട്ടത്. 12 മാസത്തിനുള്ളില്‍ രണ്ടാമത്തെ തവണ കുറ്റം ആവര്‍ത്തിച്ചതിനാണ് മോര്‍ഗനെതിരെ വിലക്ക് വന്നിരിക്കുന്നത്.

സസ്പെന്‍ഷനെ തുടര്‍ന്ന് മോര്‍ഗന് അഞ്ചാം ഏകദിനം നഷ്ടപ്പെടും.