മധ്യ നിരയുടെ പ്രകടനം ടീം പ്രതീക്ഷിച്ച പോലെ വന്നില്ല – മോര്‍ഗന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യ നിരയുടെ പ്രകടനം ഇംഗ്ലണ്ട് പ്രതീക്ഷിച്ച പോലെ വന്നില്ലെന്ന് പറഞ്ഞ് ടീം നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്നലെ നടന്ന അവസാനത്തെയും അഞ്ചാമത്തെയും ടി20യില്‍ ഇംഗ്ലണ്ടിന് ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 224 റണ്‍സ് പിന്തുടര്‍ന്ന് 188 റണ്‍സ് മാത്രമേ നേടാനായുള്ളു. പരമ്പര ഇംഗ്ലണ്ടിന് വളരെ അധികം ഗുണങ്ങള്‍ നല്‍കിയ ഒന്നാണെന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍ എന്നാല്‍ മധ്യ നിരയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം വന്നില്ല എന്ന് തുറന്ന് സമ്മതിച്ചു.

ഈ ടീമിലെ ആര്‍ക്കും ഒക്ടോബറിലെ ലോകകപ്പിനുള്ള സ്ക്വാഡില്‍ സ്ഥാനം ഉറപ്പില്ല എന്നും ഇംഗ്ലണ്ട് നായകന്‍ സൂചനയായി പറഞ്ഞു. ഇംഗ്ലണ്ടിന്റെ കഴിഞ്ഞ 9 ടി20 പരമ്പരയിലെ ആദ്യത്തെ പരാജയം ആണ് ഇത്. ഈ പരമ്പരയില്‍ തന്നെ നാല് മത്സരങ്ങളില്‍ ടോസ് നേടിയിട്ടും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കുവാന്‍ സാധിക്കാതെ പോകുകയായിരുന്നു.

ഇന്ത്യയെ പോലുള്ള കരുത്തുറ്റ ടീമിനെ അവരുടെ പിച്ചില്‍ കളിക്കുവാനായതും അവസാന മത്സരം വരെ വെല്ലുവിളി ഉയര്‍ത്തിയതില്‍ തനിക്ക് ടീമിനെക്കുറിച്ച് അഭിമാനമുണ്ടെന്നും ടീം മികച്ച രീതിയിലുള്ള പ്രകടനം ആണ് പരമ്പരയില്‍ ഉടനീളം പുറത്തെടുത്തതെന്നും ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു. അഞ്ചാം മത്സരത്തില്‍ ജോസ് ബട്‍ലറും ദാവിദ് മലനും നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന മധ്യനിരയിലെ താരങ്ങള്‍ക്ക് കൊണ്ടുവരുവാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായതെന്നും മോര്‍ഗന്‍ പറഞ്ഞു.