കവാനിയുമായി കരാർ ചർച്ചകൾ തുടരുകയാണ് എന്ന് ഒലെ

Edinson Cavani Manchester United Celebration
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെറ്ററൻ സ്‌ട്രൈക്കർ എഡിസൻ കവാനിയെ നിലനിർത്തതാനുള്ള ശ്രമങ്ങൾ ക്ലബ്ബ് തുടരുകയാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. കവാനി ക്ലബ്ബ് വിടും എന്നും ഇംഗ്ലണ്ടിൽ താരം സന്തോഷവാനല്ല എന്നും കവാനിയുടെ പിതാവ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ വിഷയത്തിൽ കവാനിയുമായി നല്ല ചർച്ചകൾ ആണ് നടക്കുന്നത് എന്നും എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കും എന്നും ഒലെ പറഞ്ഞു. കവാണിയെ നിലനിർത്തണം എന്നാണ് തന്റെ ആഗ്രഹം എന്നും ഒലെ പറഞ്ഞു. എപ്പോഴും നല്ല സ്‌ക്വാഡ് വേണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. കവാനിയെ പോലെ ഉള്ള താരം ക്ലബിൽ വേണം എന്ന തന്നെയാണ് തന്റെ ആഗ്രഹം എന്നും ഒലെ പറഞ്ഞു.

കവാനി ഈ സീസണ് തുടക്കത്തിൽ ആയിരുന്നു പി എസ് ജിയിൽ നിന്ന് മാഞ്ചസ്റ്ററിൽ എത്തിയത്. പരിക്ക് കവാണിയെ സ്ഥിരമായി കളിക്കുന്നതിൽ നിന്ന് അകറ്റി എങ്കിലും കളിച്ചപ്പോൾ എല്ലാം ടീമിന് വലിയ സംഭാവന നൽകാൻ കവാനിക്ക് ആയിരുന്നു. 25 മത്സരങ്ങൾ കളിച്ച കവാനി ഏഴു ഗോളുകളും 2 അസിസ്റ്റും യുണൈറ്റഡിനായി സംഭാവന ചെയ്തിട്ടുണ്ട്.

Advertisement