നൂറ് ടി20 മത്സരങ്ങള്‍, ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ പുരുഷ താരമായി ഓയിന്‍ മോര്‍ഗന്‍

അന്താരാഷ്ട്ര ടി20യില്‍ നൂറ് മത്സരങ്ങള്‍ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമായി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. രോഹിത് ശര്‍മ്മ, ഷൊയ്ബ് മാലിക്, റോസ് ടെയിലര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍. 2009ല്‍ ആണ് മോര്‍ഗന്‍ തന്റെ ടി20 അരങ്ങേറ്റം നടത്തിയത്.

ഈ 100 മത്സരങ്ങളില്‍ 50 എണ്ണത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുവാനും മോര്‍ഗന് സാധിച്ചിട്ടുണ്ട്.