പടുകൂറ്റന്‍ സ്കോര്‍, പ്രയാസമില്ലാതെ മറികടന്ന് ഇംഗ്ലണ്ട്

- Advertisement -

വിന്‍ഡീസിന്റെ പടുകൂറ്റന്‍ സ്കോറായി 360/ എന്ന സ്കോ‍ര്‍ മറികടന്ന് ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് ഇംഗ്ലണ്ട്. 48.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിന്‍ഡീസിന്റെ വലിയ സ്കോര്‍ അനായാസം മറികടന്നപ്പോള്‍ ഇംഗ്ലണ്ട് തങ്ങള്‍ എന്ത് കൊണ്ട് ഏകദിനത്തിലെ ഒന്നാം നമ്പര്‍ ടീമാണെന്ന് ഒരിക്കല്‍ കൂടി കാണിക്കുകയായിരുന്നു. ക്രിസ് ഗെയിലിന്റെ ശതകത്തിലേറിയാണ് വിന്‍ഡീസ് മുന്നേറിയതെങ്കില്‍ ജോ റൂട്ടും ജേസണ്‍ റോയിയുമാണ് ഇംഗ്ലണ്ടിനായി മൂന്നക്കത്തിലേക്ക് എത്തിയത്.

ജേസണ്‍ റോയ് 123 റണ്‍സും ജോ റൂട്ട് 102 റണ്‍സും നേടിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ ബൈര്‍സ്റ്റോയോടൊപ്പം റോയ് 91 റണ്‍സ് നേടിയിരുന്നു. 34 റണ്‍സ് നേടിയാണ് ജോണി ബൈര്‍സ്റ്റോ പുറത്തായത്. വിജയത്തിനു തൊട്ടരികെ സ്കോറുകള്‍ തുല്യമായി നില്‍ക്കെയാണ് ജേസണ്‍ ഹോള്‍ഡര്‍ ജോ റൂട്ടിനെ പുറത്താക്കിയത്. ഓയിന്‍ മോര്‍ഗന്‍ 65 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ 2 വിക്കറ്റ് നേടി.

Advertisement