സ്മിത്തില്ലാതെ ഓസ്ട്രേലിയ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

- Advertisement -

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെ ഏകദിനത്തില്‍ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ഒരു മാറ്റമാണുള്ളത്. മാര്‍ക്ക് വുഡ് തിരികെ എത്തുമ്പോള്‍ സാം കറന് സ്ഥാനം നഷ്ടമാകുന്നു. അതെ സമയം മാറ്റമില്ലാതെയാണ് ഓസ്ട്രേലിയ എത്തുന്നത്. സ്റ്റീവ് സ്മിത്ത് മൂന്നാം മത്സരത്തിലും കളിക്കുന്നില്ല.

ഇരു ടീമുകളും പരമ്പരയില്‍ ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കുവാനാകും.

ഇംഗ്ലണ്ട്: Jason Roy, Jonny Bairstow, Joe Root, Eoin Morgan(c), Jos Buttler(w), Sam Billings, Chris Woakes, Tom Curran, Adil Rashid, Jofra Archer, Mark Wood

ഓസ്ട്രേലിയ: David Warner, Aaron Finch(c), Marcus Stoinis, Marnus Labuschagne, Mitchell Marsh, Alex Carey(w), Glenn Maxwell, Pat Cummins, Mitchell Starc, Josh Hazlewood, Adam Zampa

Advertisement