വൻ നീക്കവുമായി ഒഡീഷ, മുൻ ന്യൂകാസിൽ താരം സ്റ്റീവൻ ടെയ്ലർ ഒഡീഷയിൽ

- Advertisement -

ഒഡീഷ എഫ് സി ഒരു വലിയ സൈനിംഗ് തന്നെ പൂർത്തിയാക്കൊയിരിക്കുകയാണ്. മുൻ ന്യൂകാസിൽ യുണൈറ്റഡ് താരം സ്റ്റീവൻ ടെയ്ലറിനെ ആണ് ഒഡീഷ സൈൻ ചെയ്തിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഒരുപാട് കാലം കളിച്ചിട്ടുള്ള താരമാണ്. ഒരു വർഷത്തെ കരാറിലാണ് ടെയ്ലർ ഇന്ത്യയിൽ എത്തുന്നത്. ഒഡീഷയ്ക്ക് വേണമെങ്കിൽ രണ്ടാം വർഷത്തേക്ക് താരത്തിന്റെ കരാർ നീട്ടുന്നതിനും വ്യവസ്ഥയുണ്ട്. 2003 മുതൽ പ്രീമിയർ ലീഗിൽ കളിക്കുന്ന താരമാണ് ടെയ്ലർ.

ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി ഒരു ദശകത്തിൽ അധികം കാലം പ്രതിരോധനിരയിൽ ടെയ്ലർ ഇറങ്ങിയിരുന്നു. അവസാന വർഷങ്ങളിൽ ന്യൂസിലൻഡ് ക്ലബായ വെല്ലിംഗ്ടൺ ഫീനിക്സിന്റെ ക്യാപ്റ്റനായിരുന്നു ടെയ്ലർ. അവസാന രണ്ടു വർഷങ്ങളിലായി ഫീനിക്സിനു വേണ്ടി നാൽപ്പതോളം മത്സരങ്ങൾ ടെയ്ലർ കളിച്ചിരുന്നു. 34കാരനായ താരം അമേരിക്കയിലും അവസാന വർഷങ്ങളിൽ കളിച്ചു.

Advertisement