ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി മുൻ സൗത്ത് ആഫ്രിക്കൻ താരം ഗാരി ക്രിസ്റ്റനെ നിയമിക്കാൻ ശ്രമം. ആഷസ് പരമ്പരയോടെ നിലവിലെ പരിശീലകൻ ട്രെവർ ബേലിസ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് മുൻ ഇന്ത്യൻ പരിശീലകനായിരുന്ന ഗാരി ക്രിസ്റ്റനെ കൊണ്ട് വരാൻ ഇംഗ്ലണ്ട് ശ്രമിക്കുന്നത്. നേരത്തെ ഗാരി ക്രിസ്റ്റൻ ഇംഗ്ലണ്ട് ഏകദിന ടീമിന്റെ പരിശീലകനായി മാത്രം തുടരാനായിരുന്നു താല്പര്യമെങ്കിലും ടീമിന്റെ മുഴുവൻ സമയ പരിശീലകനാക്കാനാണ് ഇംഗ്ലണ്ട് ശ്രമം നടത്തുന്നത്.
ഇന്ത്യൻ ടീമിനെ നാല് വർഷം പരിശീലിപ്പിച്ച ഗാരി ക്രിസ്റ്റൻ ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടികൊടുത്തിട്ടുണ്ട്. ഓടാതെ മൂന്ന് വർഷം സൗത്ത് ആഫ്രിക്കൻ ടീമിന്റെയും പരിശീലകനായിരുന്നു. ആ കാലയളവിലാണ് സൗത്ത് ആഫ്രിക്ക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം റാങ്കിൽ എത്തിയതും. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ക്രിസ്റ്റന് നിലവിൽ കരാർ ഉണ്ട്. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു ടീമായ ഡൽഹി ഡെയർഡെവിൾസിനെയും മുൻ സൗത്ത് ആഫ്രിക്കൻ താരം പരിശീലിപ്പിച്ചിട്ടുണ്ട്.