ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റിൽ ജോ റൂട്ടും ടി20യിൽ മോർഗാനുമാണ് ഇംഗ്ലണ്ടിനെ നയിക്കുക. ടെസ്റ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാരിസ്റ്റോയുടെ അഭാവം ശ്രദ്ധേയമാണ്. കൂടാതെ ആഷസിൽ പരിക്കേറ്റ് പുറത്തുപോയ വെറ്ററൻ ഫാസ്റ്റ് ബൗളർ ആൻഡേഴ്സണും ടീമിൽ ഇടം ലഭിച്ചിട്ടില്ല. അതെ സമയം ടി20 മത്സരങ്ങൾക്കുള്ള ടീമിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെൻ സ്റ്റോക്സിന് സ്ഥാനം ലഭിച്ചിട്ടില്ല.

ടെസ്റ്റ് ടീമിൽ സ്ഥാനം സ്ഥാനം ലഭിച്ചിട്ടില്ലെങ്കിലും വിക്കറ്റ് കെയർ ബാറ്റ്സ്മാൻ ബാരിസ്റ്റോക്ക് ടി20 ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെ ലോകകപ്പ് ജയത്തിലേക്ക് നയിച്ച മോർഗൻ തന്നെയാണ് ഇംഗ്ലണ്ടിനെ ടി20യിലും നയിക്കുക.  ഇംഗ്ലണ്ട് ടീമിൽ നിരവധി പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. ടോം ബെന്റോൺ, സാഖിബ് മുഹമ്മദ്, പാറ്റ് ബ്രൗൺ, മാത്യു പാർക്കിൻസൺ എന്നിവരാണ് ഇംഗ്ലണ്ട് എമ്മിൽ സ്ഥാനം ലഭിച്ച പുതുമുഖങ്ങൾ.

ഇംഗ്ലണ്ട് ന്യൂസിലാൻഡിൽ അഞ്ച് ടി20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഇതിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല.

Test Team: Joe Root (c), Jofra Archer, Stuart Broad, Rory Burns, Jos Buttler (wk), Zak Crawley, Sam Curran, Joe Denly, Jack Leach, Saqib Mahmood, Matt Parkinson, Ollie Pope, Dominic Sibley, Ben Stokes, Chris Woakes

T20I Team: Eoin Morgan (c), Jonny Bairstow (wk), Tom Banton, Sam Billings, Pat Brown, Sam Curran, Tom Curran, Denly, Lewis Gregory, Chris Jordan, Saqib Mahmood, Dawid Malan, Matt Parkinson, Adil Rashid, James Vince

Previous articleഹരികൃഷ്ണന്‍ എം തിരുവനന്തപുരം ജില്ല ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍
Next articleഫിഫ ബെസ്റ്റ്, മികച്ച പരിശീലകൻ ആയി ലിവർപൂളിന്റെ സ്വന്തം ക്ലോപ്പ്!!