ഫിഫ ബെസ്റ്റ്, മികച്ച പരിശീലകൻ ആയി ലിവർപൂളിന്റെ സ്വന്തം ക്ലോപ്പ്!!

- Advertisement -

ഫിഫ ബെസ്റ്റിൽ ഇത്തവണ ഇംഗ്ലീഷ് ക്ലബുകളുടെ പരിശീലകർ തമ്മിലായിരുന്നു മികച്ച പരിശീലകനായുള്ള പോരാട്ടം. ആ പോരാട്ടം വിജയിച്ച് ലിവർപൂൾ പരിശീലകനായ ക്ലോപ്പ് ഈ ഫിഫ ബെസ്റ്റിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയെയും ടോട്ടൻഹാം പരിശീലകൻ പോചടീനോയെയും മറികടന്നാണ് ക്ലോപ്പിന്റെ ഈ വിജയം.

മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം മൂന്ന് കിരീടങ്ങൾ കഴിഞ്ഞ സീസണിൽ ഗ്വാർഡിയോള സ്വന്തമാക്കിയിരുന്നു എങ്കിലും ചാമ്പ്യൻസ് ലീഗിലെ വിജയം ക്ലോപ്പിന് പെപിനേക്കാൽ മുൻതൂക്കം നൽകുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ഫൈനലിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയാണ് ലിവർപൂൾ കിരീടം നേടിയത്. ഒപ്പം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക് ഒരു പോയന്റ് മാത്രം പിറകിൽ ഫിനിഷ് ചെയ്യാനും ക്ലോപ്പിന്റെ ലിവർപൂളിനായിരുന്നു. ക്ലോപ്പിന്റെ മാനേജർ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയമായിരുന്നു ഇത്.

Advertisement