മഴ വില്ലനായി, ആദ്യ ഏകദിനം ഉപേക്ഷിച്ചു

ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. നിര്‍ത്താതെ പെയ്ത മഴ അവസാനിച്ച ശേഷവും ഗ്രൗണ്ട് മത്സര യോഗ്യമല്ലാത്തതിനെത്തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. ടോസ് നേടിയ ശ്രീലങ്ക ഇംഗ്ലണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്.

സ്കോര്‍ 49ല്‍ നില്‍ക്കെ ജോണി ബൈര്‍സ്റ്റോയെ(25) പുറത്താക്കി നുവാന്‍ പ്രദീപ് ആണ് ഇംഗ്ലണ്ടിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. അടുത്ത ഓവറില്‍ ജേസണ്‍ റോയിയെ(24) അകില ധനന്‍ജയ മടക്കിയയച്ചു. അതിനു ശേഷം മൂന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിചേര്‍ത്ത് ജോ റൂട്ട്(25*)-ഓയിന്‍ മോര്‍ഗന്‍(14*) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ 15 ഓവറില്‍ നിന്ന് 92/2 എന്ന മികച്ച നിലയിലെത്തിച്ചപ്പോളാണ് മഴ വില്ലനായി എത്തിയത്.

പരമ്പരയിലെ രണ്ടാം മത്സരം ഡാംബുള്ളയില്‍ തന്നെ ഒക്ടോബര്‍ 13നു അരങ്ങേറും.