ദക്ഷിണാഫ്രിക്കന്‍ താരത്തിന് കോവിഡ്, ആദ്യ ഏകദിനം ഞായറാഴ്ചയിലേക്ക് മാറ്റി

Englandsa
- Advertisement -

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇന്ന് നടക്കാനിരുന്ന ഏകദിനം മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച് ദക്ഷിണാഫ്രിക്ക. മത്സരം നടക്കുവാന്‍ രണ്ട് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കവെയാണ് തീരുമാനം. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം.

Southafrica

വ്യാഴാഴ്ച നടത്തിയ പരിശോധനരയിലാണ് ഒരു താരത്തിന് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. മത്സരം ഞായറാഴ്ച നടത്താമെന്ന് ഇരു ടീമുകളും സമ്മതിച്ചിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചു.

Advertisement