റോയ് കൃഷ്ണ ഐ എസ് എല്ലിലെ നവംബറിലെ താരം

Img 20201204 153449
- Advertisement -

ഐ എസ് എൽ ഏഴാം സീസണിലെ ആദ്യ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം എ ടി കെ മോഹൻ ബഗാൻ താരം റോയ് കൃഷ്ണ സ്വന്തമാക്കി. ആരാധകരും ഫുട്ബോൾ രംഗത്തെ വിദഗ്ദ്ധരും നടത്തിയ വോട്ടിങിന് ഒടുവിലാണ് റോയ് കൃഷ്ണയെ നവംബറിലെ മികച്ച താരമായി തിരഞ്ഞെടുത്തത്. നവംബറിലെ മോഹൻ ബഗാൻ കളിച്ച രണ്ട് മത്സരങ്ങളിലും റോയ് കൃഷ്ണ ഗോക്ക് നേടിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരെയും ഈസ്റ്റ് ബംഗാളിനെതിരെയും ആയിരുന്നു ഗോളുകൾ. 40 ശതമാനത്തിൽ അധികം വോട്ട് റോയ് കൃഷ്ണ സ്വന്തമാക്കി. ജംഷദ്പൂർ സ്ട്രൈക്കർ വാൽസ്കിസ് രണ്ടാമതും ചെന്നൈയിന്റെ ഇന്ത്യൻ താരം അനിരുദ്ധ് താപ മൂന്നാമതും എത്തി.

Advertisement