ഇംഗ്ലണ്ട് പരമ്പര വിജയിച്ചാൽ താനത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും – മുഹമ്മദ് ഷമി

Shamikohli

ഇംഗ്ലണ്ട് പരമ്പര ഇന്ത്യ വിജയിക്കുകയാണെങ്കിൽ അത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും എന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിൽ തങ്ങൾ വിജയിച്ച് വരട്ടേ എന്നാണ് താൻ പ്രാർത്ഥിക്കുന്നത് അങ്ങനെയെങ്കിൽ ആ വിജയം താൻ പട്ടാളക്കാർക്കും പോലീസുകാർക്കും ഡോക്ടർമാർക്കും ഈ കോവിഡ് കാലത്ത് ജനങ്ങളെ നിസ്സ്വാർത്ഥമായി സേവിച്ച മുൻ നിര പോരാളികൾക്കായി താൻ സമർപ്പിക്കുമെന്ന് ഷമി പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പര ബാറ്റിന്റെയും ബോളിന്റെയും തുല്യമായ പോരാട്ടമായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി. ഇന്ത്യ ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ഒരു പോലെ മികവ് പുലർത്തുമെന്നാണ് കരുതുന്നതെന്ന് ഷമി വ്യക്തമാക്കി.

 

Previous articleപുതിയ സീസണു വേണ്ടി തകർപ്പൻ ജേഴ്സി ഒരുക്കി റയൽ മാഡ്രിഡ്
Next article“ഇത് നിർഭാഗ്യത്തിന്റെ സീസൺ, റയൽ മാഡ്രിഡ് വിടില്ല” – ഹസാർഡ്