“ഇത് നിർഭാഗ്യത്തിന്റെ സീസൺ, റയൽ മാഡ്രിഡ് വിടില്ല” – ഹസാർഡ്

Images (87)
Image Credit: Twitter

റയൽ മാഡ്രിഡിൽ ഹസാർഡിന് രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യം. പരിക്ക് കാരണം വലഞ്ഞ് ഹസാർഡ് ഈ സീസണിൽ ആകെ 11 മത്സരങ്ങളിൽ മാത്രമേ റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ എത്തിയിട്ടുള്ളൂ. എന്നാൽ താൻ ഇതുകൊണ്ട് ഒന്നും തളരില്ല എന്നും റയൽ മാഡ്രിഡ് വിട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും ബെൽജിയൻ താരം പറഞ്ഞു. അവസാന ഒന്നര വർഷത്തോളം തനിക്ക് നിർഭാഗ്യമായിരുന്നു. തന്റെ കരിയറിൽ ഒരിക്കലും ഇത്രയും പരിക്കുകൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന് ഹസാർഡ് പറഞ്ഞു.
.
തനിക്ക് ഇനിയും മൂന്ന് വർഷത്തെ കരാർ ഈ ക്ലബിൽ ഉണ്ട്. ഈ ക്ലബും ഇവിടുത്തെ താരങ്ങളെയും താൻ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ അടുത്ത സീസണിൽ തന്റെ എല്ലാം താൻ ഈ ക്ലബിന് നൽകും. പരിക്കില്ലാതെ കളിച്ചാൽ ഈ ക്ലബിന് വലിയ സംഭാവന തനിക്ക് ചെയ്യാൻ ആകും എന്ന് വിശ്വസിക്കുന്നു എന്നും ഹസാർഡ് പറഞ്ഞു. ഇപ്പോൾ യൂറോ കപ്പിലാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും താരം പറഞ്ഞു.

Previous articleഇംഗ്ലണ്ട് പരമ്പര വിജയിച്ചാൽ താനത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും – മുഹമ്മദ് ഷമി
Next articleപരിക്ക്, ഗ്രീൻവുഡ് യൂറോ കപ്പിന് ഇല്ല