ഇംഗ്ലണ്ടിന് അവസാന ദിവസം തുണയായത് റിവേഴ്സ് സ്വിംഗ് ആണെന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സണ്‍. ആദ്യ സെഷനില്‍ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ വീഴ്ത്തിയത്. ശുഭ്മന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കിയ ആന്‍ഡേഴ്സണ്‍ പിന്നീട് അപകടകാരിയായ ഋഷഭ് പന്തിന്റെ വിക്കറ്റും നേടി.
ഇംഗ്ലണ്ടിന് വലിയ തോതില്‍ റിവേഴ്സ് സ്വിംഗ് ലഭിച്ചുവെന്നും തനിക്ക് ബൗണ്‍സിന്റെ കാര്യത്തിലും ഭാഗ്യമുണ്ടായെന്ന് ആന്‍ഡേഴ്സണ്‍ പറഞ്ഞു. പിച്ചിന് വേഗത കുറവായിരുന്നുവെന്നും വായുവിലെ മൂവ്മെന്റ് പേസര്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിക്കറ്റ് നേടുവാനാകുമെന്ന ആത്മവിശ്വാസം നല്‍കിയിരുന്നുവെന്നും ആന്‍ഡേഴ്സണ്‍ സൂചിപ്പിച്ചു.
ശ്രീലങ്കയിലെ മികച്ച ഫോം ഇവിടെയും തുടരുവാനായി എന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ജെയിംസ് ആന്‍ഡേഴ്സണ്‍ അറിയിച്ചു. ഇംഗ്ലണ്ടിന് മികച്ച ബൗളിംഗ് നിരയാണെന്നും ജോ റൂട്ട് സ്പിന്നിന്റെ മികച്ച കളിക്കാരന്‍ ആയതിനാല്‍ തന്നെ ഇന്ത്യയുടെ വെല്ലുവിളിയെ പരമ്പരയില്‍ നേരിടുവാന്‍ താരം മുന്നില്‍ നിന്ന് സഹായിക്കുമെന്നും ആന്‍ഡേഴ്സണ്‍ അഭിപ്രായപ്പെട്ടു.