താൻ പരിശീലക സ്ഥാനം ഉപേക്ഷിക്കേണ്ട കാര്യമില്ല എന്ന് സിദാൻ

20210209 164013
Credit:Twitter
- Advertisement -

റയൽ മാഡ്രിഡിന്റെ ഫോം മോശമാണ് എങ്കിലും താൻ രാജിവെക്കുകയോ റയൽ മാഡ്രിഡ് വിടേണ്ടതോ ആയ കാര്യമില്ല എന്ന് റയൽ പരിശീലകൻ സിദാൻ. താൻ ഈ ജോലി ആസ്വദിക്കുന്നുണ്ട്. താ‌ൻ ആസ്വദിക്കുന്ന കാര്യം താൻ എന്തിന് വിടണം എന്ന് സിദാൻ ചോദിക്കുന്നു. വിഷമഘട്ടത്തിലൂടെ കടന്നു പോകുന്നു എന്നത് ശരിയാണ്. എന്നാൽ അത് ജീവിതത്തിൽ സാധാരണയാണ് എന്നും സിദാൻ പറയുന്നു.

താനും തന്റെ ഒപ്പം ഉള്ളവരും റയൽ മാഡ്രിഡിൽ തുടരാൻ അർഹിക്കുന്നുണ്ട് എന്ന് സിദാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ലാലിഗ കിരീടം നേടാൻ സിദാനായിരുന്നു. അതിന് തനിക്ക് ബഹുമാനം ലഭിക്കേണ്ടതുണ്ട് എന്ന് കഴിഞ്ഞ ദിവസം സിദാൻ പറഞ്ഞിരുന്നു. എന്നാൽ റയൽ മാഡ്രിഡ് വലിയ ക്ലബാണെന്നും ഇവിടെ മാറ്റങ്ങൾ സാധാരണമാണെന്നും സിദാൻ പറഞ്ഞു.

Advertisement