മക്കല്ലം ആവശ്യപ്പെടുന്ന രീതിയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രകടനം – ട്രെന്റ് ബോള്‍ട്ട്

Sports Correspondent

ക്യാപ്റ്റനും കോച്ചും മാറിയതോടെ അടിമുടി ശൈലി മാറ്റിയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം മുന്നോട്ട് വന്നത്. ആക്രമോത്സുക ക്രിക്കറ്റ് ആണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ട് പുറത്തെടുത്തത്.

രണ്ടാം ടെസ്റ്റിൽ അവസാന ദിവസം 299 റൺസ് ചേസ് ചെയ്ത് ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അതിവേഗത്തിലുള്ള ബാറ്റിംഗാണ് ജോണി ബൈര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും പുറത്തെടുത്തത്.

ഇംഗ്ലണ്ട് മക്കല്ലത്തിന്റെ വരവോട് കൂടി ഏറെ മാറിയെന്നും മക്കല്ലം ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രകടനം ആണ് ഇപ്പോള്‍ ടീം പുറത്തെടുക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്നും ന്യൂസിലാണ്ട് പേസര്‍ ട്രെന്റ് ബോള്‍ട്ട് വ്യക്തമാക്കി.

ഇംഗ്ലണ്ട് ക്രിക്കറ്റിൽ വലിയ മാറ്റം ആണ് ഇത് കൊണ്ടു വന്നിരിക്കുന്നതെന്നും ട്രെന്റ് ബോള്‍ട്ട് സൂചിപ്പിച്ചു. ഈ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ത്രില്ലറുകളായിരുന്നുവെന്നും ഇത്തരം മത്സരങ്ങള്‍ വരുന്നത് ടെസ്റ്റ് ക്രിക്കറ്റിനും നല്ലതാണെന്നും ബോള്‍ട്ട് വ്യക്തമാക്കി.