ന്യൂസിലൻഡിന് എതിരെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് വിജയം

Newsroom

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം T20 ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 9 വിക്കറ്റിന് 139 റൺസ് മാത്രമായിരുന്നു എടുത്തത്. 38 പന്തിൽ 41 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സിന്റെ ബാറ്റിംഗും 15 പന്തിൽ നിന്ന് 21 റൺസെടുത്ത ഫിൻ അലന്റെ ഇന്നിംഗ്സും മാത്രമാണ് ന്യൂസിലൻഡിന് തുണയായത്.

Picsart 23 08 31 07 22 21 896

ബ്രൈഡൻ കാർസെയും ലൂക്ക് വുഡും 3 വിക്കറ്റ് വീതം വീഴ്ത്തി കിവികളുടെ സ്‌കോറിംഗ് വേഗത നിയന്ത്രിച്ചു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് വെറും 14 ഓവറിൽ സ്‌കോർ പിന്തുടർന്നു. 6 ഓവർ ബാക്കി നിൽക്കെ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ അവർ ലക്ഷ്യത്തിൽ എത്തി. 42 പന്തിൽ 54 റൺസ് നേടിയ ഡേവിഡ് മലന്റെ ഇന്നിങ്സും, 27 പന്തിൽ 43 റൺസ് നേടിയ ഹാരി ബ്രൂക്കും അവരുടെ വിജയം എളുഊഅത്തിലാക്കി., T20I പരമ്പരയിൽ ഇംഗ്ലണ്ട് ഇതോടെ 1-0ന്റെ ലീഡ് എടുത്തു.