ല‍ഞ്ചിന് ശേഷം ന്യൂസിലാണ്ടിന്റെ ഡിക്ലറേഷൻ, 273 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

Sports Correspondent

ലഞ്ചിന് ശേഷം ന്യൂസിലാണ്ട് തങ്ങളുടെ ഇന്നിംഗ്സ് 169/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തപ്പോൾ രണ്ട് സെഷനുകളിൽ 273 എന്ന സാധ്യമാകാത്ത ലക്ഷ്യം തേടിയാണ് ആതിഥേയര്‍ ഇറങ്ങിയത്. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 56 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയിരിക്കുന്നത്.

ഓപ്പണര്‍മാരായ റോറി ബേൺസും(25), ഡൊമിനിക് സിബ്ലേയു(19*) കരുതലോടെയാണ് തങ്ങളുടെ ഇന്നിംഗ്സ് നീക്കിയത്. വിക്കറ്റ് നേടുവാനാകാതെ ന്യൂസിലാണ്ട് ബൗളര്‍മാരും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. 25 റൺസ് നേടിയ റോറി ബേൺസിനെ നീൽ വാഗ്നര്‍ പുറത്താക്കുമ്പോൾ 49 റൺസാണ് ഇംഗ്ലണ്ട് ഓപ്പൺര്‍മാര്‍ നേടിയത്. അധികം വൈകാതെ സാക്ക് ക്രോളിയെ ടിം സൗത്തി പുറത്താക്കി.

മത്സരം അവസാന സെഷനിലേക്ക് കടക്കുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് കൈശമിരിക്കവേ 217 റൺസാണ് നേടേണ്ടത്.