“താൻ ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ താരം” -ബെൻസീമ

Img 20201210 032747
- Advertisement -

താൻ ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ താരം ആണെന്ന് കരീം ബെൻസീമ. ഫ്രാൻസിനൊപ്പം യൂറോ കപ്പ് കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ബെൻസീമ. ഫുട്ബോൾ ആണ് തന്റെ സന്തോഷം. റയലിനൊപ്പം കളിക്കുന്നതും ഇപ്പോൾ ഫ്രാൻസിനായി കളിക്കുന്നതും തനിക്ക് ഏറെ സന്തോഷം നൽകുന്നു എന്ന് ബെൻസീമ പറഞ്ഞു. താൻ ഇതിൽ അഭിമാനിക്കുന്നു എന്നും ടൂർണമെന്റ് ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് എന്നും ബെൻസീമ പറഞ്ഞു.

ഫ്രാൻസിന് യൂറോ കപ്പ് ഉയർത്താൻ ആകും എന്നാണ് പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിന് മികച്ച ടാലന്റും ടീമും ഉണ്ട്. ഇനി അത് ഗ്രൗണ്ടിൽ കാണിക്കുകയാണ് വേണ്ടത് എന്നും ബെൻസീമ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ടോണി ക്രൂസൊനെതിരെ കളിക്കുന്നത് കാത്തിരിക്കുക ആണെന്നും ക്രൂസിന് എതിരെ കളിക്കുന്നത് അദ്ദേഹത്തിനൊപ്പം കളിക്കുന്നത് പോലെ ആകില്ല എന്നും റയൽ മാഡ്രിഡിലെ സഹതാരം പറഞ്ഞു.

Advertisement