ലോര്‍ഡ്സിലെ മോശം ഓവര്‍ നിരക്ക് ഇംഗ്ലണ്ടിനെതിരെ പിഴ

Broadanderson
- Advertisement -

ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ പിഴ ചുമത്തി ഐസിസി. ലോര്‍ഡ്സ് ടെസ്റ്റിലെ മോശം ഓവര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണ് മാച്ച് ഫീസിന്റെ 40 ശതമാനം പിഴയായി ചുമത്തിയിരിക്കുന്നത്. നിശ്ചിത സമയത്ത് 2 ഓവര്‍‍ കുറച്ച് മാത്രമാണ് ജോ റൂട്ടിന്റെ സംഘം എറിഞ്ഞതെന്നാണ് കണ്ടെത്തിയത്.

മത്സരത്തിന്റെ ആദ്യ ദിവസം ഇംഗ്ലണ്ട് വെറും 86 ഓവറുകളാണ് പന്തെറിഞ്ഞത്. അധിക സമയം ആയ അര മണിക്കൂര്‍ ഉപയോഗിച്ചിട്ടും ഇംഗ്ലണ്ടിന് 90 ഓവര്‍ എറിയുവാന്‍ സാധിച്ചിരുന്നില്ല.

Advertisement