ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു

122/5 എന്ന നിലയില്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയ ശേഷം മത്സരം കൈവിട്ട് ഇന്ത്യന്‍ താരങ്ങള്‍. കീറ്റണ്‍ ജെന്നിംഗ്സിന്റെയും(36), ജോ റൂട്ടിന്റെയും(48) ചെറുത്ത് നില്പ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് എന്നാല്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ മത്സരം കൈവിട്ട് പോകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ബെന്‍ സ്റ്റോക്സ്(30) – ജോസ് ബട്‍ലര്‍ കൂട്ടുകെട്ടിന്റെ പ്രകടനത്തില്‍ സ്കോര്‍ 178ല്‍ നില്‍ക്കെ സ്റ്റോക്സ് പുറത്തായെങ്കിലും സാം കറനെ കൂട്ടുപിടിച്ച് ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ ലീഡ് 200 കടത്തി.

മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 260/8 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനു മത്സരത്തില്‍ ഇപ്പോള്‍ 233 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. ഏഴാം വിക്കറ്റില്‍ 55 റണ്‍സാണ് ബട്‍ലര്‍-കറന്‍ കൂട്ടുകെട്ട് നേടിയിരിക്കുന്നത്. 69 റണ്‍സ് നേടിയ ബട്‍ലറെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 37 റണ്‍സ് നേടിയ സാം കറന്‍ ഇന്ത്യയ്ക്ക് വിലങ്ങ് തടിയായി രണ്ടാം ഇന്നിംഗ്സിലും നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Previous articleനെയ്മറും കവാനിയും ഡി മരിയയും അടിച്ചു ചുവപ്പ് കാർഡുമായി എംബാപ്പെ , വിജയക്കുതിപ്പ് തുടർന്ന് പിഎസ്ജി
Next articleദേശീയ റേസിങ്: രണ്ടാം റൗണ്ടില്‍ മുന്നിട്ട് നയന്‍, വിഷ്ണുപ്രസാദ്, ജോസഫ് മാത്യു