ഓവൽ ടെസ്റ്റിന്റെ അവസാന ദിവസം 368ന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് കരുതലോടെ ബാറ്റ് ചെയ്യുന്നു. ആദ്യ സെഷൻ അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഉള്ളത്. 237 റൺസ് കൂടെ വേണം ഇംഗ്ലണ്ടിന് വിജയിക്കാൻ. എട്ട് വിക്കറ്റുകൾ ഈ വിക്കറ്റിൽ എടുക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. ഇനി 63 ഓവറുകൾ ഇന്ന് ബാക്കിയുണ്ട്. ഇന്ന് ആദ്യ സെഷനിൽ വളരെ സാവധാനം ആണ് ഇംഗ്ലണ്ട് ബാറ്റു ചെയ്ത്ത്.
അർധ സെഞ്ച്വറി എടുത്ത റോയ് ബർൺസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. 50 റൺസ് എടുത്ത ഓപ്പണറെ ശർദുൽ താക്കൂർ ആണ് പുറത്താക്കിയത്. പിന്നീട് എത്തിയ മലാനെ റണ്ണൗട്ട് ആക്കിയാണ് ഇന്ത്യ രണ്ടാം വിക്കറ്റ് നേടിയത്. മലാൻ 5 റൺസ് മാത്രമെ എടുത്തുള്ളൂ. 62 റൺസുമായി ഹസീബും 8 റൺസുമായി റൂട്ടും ആണ് ക്രീസിൽ ഉള്ളത്













