സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇംഗ്ലണ്ടിന് പിഴ

- Advertisement -

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ നിശ്ചിത സമയത്ത് കുറഞ്ഞ ഓവർ എറിഞ്ഞതിന് ഇംഗ്ലണ്ട് താരങ്ങൾക്ക് പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴയായി ഐ.സി.സി ഇടാക്കിയിരിക്കുന്നത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ പരാജയത്തെ മുൻപിൽ കണ്ട ഇംഗ്ലണ്ട് മികച്ച ബൗളിങ്ങിന്റെ പിൻബലത്തിൽ 2 റൺസ് ജയം സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് ടീം നിശ്ചിത സമയത്ത് പൂർത്തിയാകേണ്ടതിൽ നിന്നും ഒരു ഓവർ കുറച്ചാണ് ബൗൾ ചെയ്തത്. ഇതോടെയാണ് ഐ.സി.സി എലൈറ്റ് പാനൽ മാച്ച് റഫറി ക്രിസ് ബ്രോഡ് ഇംഗ്ലണ്ട് താരങ്ങൾക്ക് പിഴ വിധിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ ഐ.സി.സി മാച്ച് റഫറിയുടെ വാദം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement