റെഗുലിയണെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകാൻ റയൽ മാഡ്രിഡ് തയ്യാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ സാധ്യത. റയൽ മാഡ്രിഡ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ ഓഫർ ചെയ്തതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 23കാരനായ താരത്തിനു വേണ്ടി 30 മില്യൺ ആണ് റയൽ മാഡ്രിഡ് ആവശ്യപ്പെടുന്നത്. അത്രയും തുക നൽകാൻ ആയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ലോകോത്തര ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാം.

ലൂക് ഷോ കഴിഞ്ഞാൽ ഒരു ലെഫ്റ്റ് ബാക്ക് ഇല്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വല്ലാതെ അലട്ടുന്നുണ്ട്‌. മാത്രമല്ല ലൂക് ഷോ അറ്റാക്ക് ചെയ്യുമെങ്കിലും ഗോളോ അസിസ്റ്റോ അധികം നൽകാൻ കഴിയാത്ത താരവുമാണ്. ഇതാണ് ഒലെ കൂടത് അറ്റാക്കിംഗ് മൈൻഡഡ് ആയ ലെഫ്റ്റ് ബാക്കിനെ തേടാൻ കാരണം. റയലിൽ നിന്ന് ലോണടിസ്ഥാനത്തിൽ സെവിയ്യയിൽ ആയിരുന്നു സെർജിയോ ഈ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്. സെവിയ്യക്ക് വേണ്ടി 30ൽ അധികം മത്സരങ്ങൾ കളിച്ച താരം സെവിയ്യയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും യൂറോപ്പ കിരീടത്തിലും വലിയ പങ്കു തന്നെ വഹിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ സെമി ഫൈനലിൽ യുണൈറ്റഡിനെ വെള്ളം കുടിപ്പിക്കാനും റെഗുലിയണ് ആയിരുന്നു. 2005 മുതൽ റയൽ മാഡ്രിഡ് അക്കാദമിക്ക് ഒപ്പം സെർജിയോ ഉണ്ട്. താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ സെവിയ്യയും ശ്രമിക്കുന്നുണ്ട്.