264 റൺസ് ലീഡ് നേടി ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തു, ബെന്‍ സ്റ്റോക്സിനും ഫോക്സിനും ശതകം

Sports Correspondent

Benstokesbenfoakes
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചെസ്റ്ററിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ കൈവശം 241 റൺസ് ലീഡ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 415/9 എന്ന സ്കോറിൽ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 264 റൺസ് ലീഡാണ് ഇംഗ്ലണ്ട് നേടിയത്. ബെന്‍ സ്റ്റോക്സും ബെന്‍ ഫോക്സും നേടിയ ശതകങ്ങളാണ് ടീമിനെ കരുതുറ്റ നിലയിലേക്ക് നയിച്ചത്.

147/5 എന്ന നിലയിൽ നിന്ന് ഇരുവരും ചേര്‍ന്ന് 173 റൺസാണ് ആതിഥേയര്‍ക്കായി നേടിയത്. സ്റ്റോക്സ് 103 റൺസ് നേടി പുറത്തായപ്പോള്‍ ഫോക്സ് 113 റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 23/0 എന്ന നിലയിൽ ആണ്. 12 റൺസുമായി സാരെൽ ഇര്‍വിയും 11 റൺസ് നേടി ഡീൻ എൽഗാറും ആണ് ഇന്നത്തെ 9 ഓവറുകള്‍ അതിജീവിക്കുവാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്.