ഡൂറണ്ട് കപ്പ്; വീണ്ടും മുഹമ്മദ് നെമിലിന് ഗോൾ, എഫ് സി ഗോവക്ക് വിജയം

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവ ഇന്ത്യൻ എയർ ഫോഴ്സിനെ പരാജയപ്പെടുത്തി‌. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മലയാളി യുവതാരം മുഹമ്മദ് നെമിലിന്റെ ഗോളാണ് എഫ് സി ഗോവയ്ക്ക് വിജയം നൽകിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മൊഹന്മദൻസിനോട് ഗോവ പരാജയപ്പെട്ടിരുന്നു എങ്കിലും അന്നും നെമിൽ ഗോൾ നേടിയിരുന്നു.

ഡൂറണ്ട് കപ്പ്

ഇന്ന് മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ നെമിൽ ഗോവക്ക് ലീഡ് നൽകി. ഈ ഗോൾ എഫ് സി ഗോവയ്ക്ക് ഈ ടൂർണമെന്റിലെ അവരുടെ ആദ്യ വിജയം നൽകി. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് 3 പോയിന്റ് ആണുള്ളത്.