ഇന്ത്യന്‍ പേസ് ബൗളിംഗിനു മുന്നില്‍ തകര്‍ന്ന് ഇംഗ്ലണ്ട്

സൗത്താംപ്ടണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനു തകര്‍ച്ച. മൂന്നാം ഓവറില്‍ കീറ്റണ്‍ ജെന്നിംഗ്സിനെ നഷ്ടപ്പെട്ട ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 36/4 എന്ന നിലയില്‍ പരുങ്ങലിലായിരുന്നു. അവിടെ നിന്ന് ഉച്ച ഭക്ഷണ സമയം വരെ വിക്കറ്റ് നഷ്ടമില്ലാതെ ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറും കൂടി ആതിഥേയരെ എത്തിക്കുകയായിരുന്നു.

17 റണ്‍സ് നേടി അലിസ്റ്റര്‍ കുക്കിനു പുറമേ ബെന്‍ സ്റ്റോക്സ്(12*), ജോസ് ബട്‍ലര്‍(13*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 57/4 എന്ന നിലയിലാണ്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Previous articleഏഷ്യയുടെ കരുത്തായി കുറാഷ്
Next article59ാം മിനുട്ടില്‍ സമനില ഗോള്‍, ഷൂട്ടൗട്ടില്‍ ഇന്ത്യയെ ഞെട്ടിച്ച് മലേഷ്യ