ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ മാറണം, ഈ ഫോമിലുള്ള ബേണ്‍സിനെയും സിബ്ലേയെയും കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല – മൈക്കൽ വോൺ

Sibleyburns

മൂന്നാം ടെസ്റ്റിന് മുമ്പായി ഇംഗ്ലണ്ട് തങ്ങളുടെ ടോപ് ഓര്‍ഡറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകന്‍ മൈക്കൽ വോൺ. മോശം ഫോമിലുള്ള റോറി ബേൺസിനെയും ഡൊമിനിക്ക് സിബ്ലേയെയും ഏറെക്കാലം ഇങ്ങനെ ചുമന്ന് കൊണ്ട് പോകാനാകില്ലെന്നും അവര്‍ക്ക് പകരം താരങ്ങളെ ടീമിലെടുക്കണമെന്നും വോൺ സൂചിപ്പിച്ചു.

തുടര്‍ച്ചയായ പരാജയമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ മാറുകയാണെന്നും ഇനിയും ഇതുമായി മുന്നോട്ട് പോകുവാനാകില്ലെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. ലോര്‍ഡ്സിലെ കഴിഞ്ഞ ടെസ്റ്റിൽ ഇംഗ്ലണ്ട് സാക്ക് ക്രോളിയെ ടീമിൽ നിന്ന് ഒഴിവാക്കി ഹസീബ് ഹമീദിന് അവസരം നല്‍കിയെങ്കിലും താരത്തിന് മികവ് പുലര്‍ത്താനായില്ല.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് ഹസീബ് എത്തിയത്. മൂന്നാം നമ്പറിൽ ദാവിദ് മലനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നും വോൺ പറഞ്ഞു. എന്നാൽ ഈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ ആരെ പുറത്താക്കണമെന്ന് വോൺ വ്യക്തമാക്കിയില്ല.

Previous articleഎ എഫ് സി കപ്പിൽ ഇന്ന് മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും നേർക്കുനേർ
Next articleവനിത ഐപിഎൽ ആരംഭിക്കണം – സ്മൃതി മന്ഥാന