മൂന്നാം ടെസ്റ്റില്‍ കളി നേരത്തെ ആരംഭിക്കുവാന്‍ തീരുമാനിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്

- Advertisement -

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നേരത്തെ തുടങ്ങാമെന്ന് തീരുമാനിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. ഐസിസിയുടെ അനുമതിയും ഇതിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മഴ കാരണം സൗത്താംപ്ടണിലെ രണ്ടാം ടെസ്റ്റില്‍ വെറും 135ല്‍ താഴെ ഓവറുകള്‍ മാത്രമാണ് എറിയാനായത്.

ഇംഗ്ലണ്ടില്‍ പൊതുവേ ടെസ്റ്റ് മത്സരം രാവിലെ 11നാണ് ആരംഭിക്കുന്നത് എന്നാല്‍ സൗത്താംപ്ടണില്‍ 10.30യ്ക്ക് മത്സരം ആരംഭിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിന് ശ്രമിക്കാം എന്നാണ് ബോര്‍ഡ് അറിയിക്കുന്നത്. ഇത് പ്രകാരം ആദ്യ സെഷന്‍ രണ്ടര മണിക്കൂര്‍ ആവും ഈ തീരുമാനം വന്നാല്‍. ആവശ്യത്തിന് ഓവറുകള്‍ എറിയുവാന്‍ സ്ഥിരം സമയമായ വൈകുന്നേരം 6 മണി വരെ സാധിക്കുന്നില്ലെങ്കില്‍ മത്സരം 7 മണി വരെ ദൈര്‍ഘിപ്പിക്കാമെന്നും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ഈ നിലപാട് എതെങ്കിലും തരത്തില്‍ കളി കാലാവസ്ഥ കാരണം തടസ്സപ്പെടുകയാണെങ്കില്‍ അതിന് മറികടക്കുവാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാന്റെയും ഇംഗ്ലണ്ടിന്റെയും ക്യാപ്റ്റന്മാരും കോച്ചുമാരും സമ്മതിച്ചിട്ടുണ്ടെന്നും അവസാന മത്സരത്തില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Advertisement