ന്യൂസിലാണ്ടിന് പിന്നാലെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടും പാക്കിസ്ഥാന്‍ പരമ്പരയിൽ നിന്ന് പിന്മാറിയതിൽ അമര്‍ഷം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ഇംഗ്ലണ്ട് ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണെന്നും പാക്കിസ്ഥാനെ ന്യൂസിലാണ്ടിന് പിന്നാലെ ഇംഗ്ലണ്ടും ചതിച്ചെന്ന് റമീസ് രാജ വ്യക്തമാക്കി. ഫൈവ് അയ്സ് എന്ന സുരക്ഷ ഏജന്‍സിയാണ് റാവൽപിണ്ടി ഏകദിനത്തിന് മുമ്പ് ന്യൂസിലാണ്ട് ടീമിനോട് സുരക്ഷ പ്രശ്നമുണ്ടെന്ന് അറിയിച്ചത്.
ന്യൂസിലാണ്ടിന് പുറമെ, യുകെ, ഓസ്ട്രേലിയ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളുടെ സുരക്ഷ ഇന്റലിജന്‍സ് വിഭാഗം ആണ് ഫൈവ് അയ്സ്. ഇത്തരം ഒഴിവുകഴിവുകള്‍ പറയാതെ ലോക ക്രിക്കറ്റിലെ ശക്തിയായി പാക്കിസ്ഥാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സാഹചര്യമാണിതെന്നും റമീസ് രാജ വ്യക്തമാക്കി. കോവിഡ് ഘട്ടത്തിൽ ഇംഗ്ലണ്ടിൽ പരമ്പര കളിക്കുവാന്‍ പാക്കിസ്ഥാന്‍ മുന്നോട്ട് വന്നത് മറന്നാണ് ഇംഗ്ലണ്ട് ഇത്തരത്തിൽ പെരുമാറിയതെന്നും റമീസ് രാജ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ഈ വിഷമ സ്ഥിതിയെ തരണം ചെയ്യുമെന്നും എന്നാൽ തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് തന്നെയാണ് കരുതുന്നതെന്നും പാക്കിസ്ഥാന്‍ ബോര്‍ഡ് തലവന്‍ വ്യക്തമാക്കി.