ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന-ടി20 ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന-ടി20 ടൂറിനുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഒട്ടേറെ പുതുമുഖ താരങ്ങള്‍ക്ക് ടീം ഏകദിനത്തില്‍ അവസരം കൊടുത്തിട്ടുമുണ്ട്. പാറ്റ് ബ്രൗണ്‍, ടോം ബാന്റണ്‍, സാക്കിബ് മഹമ്മൂദ്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരാണ് ഇവരില്‍ ചിലര്‍. അതേ സമയം ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെ ടി20യില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ന്യൂസിലാണ്ടിനെതിരെ കഴിഞ്ഞ മാസം നടന്ന ടി20 പരമ്പരയിലും റൂട്ടിന് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ താരത്തിന് വിശ്രമമല്ല ടീമില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായതെന്നാണ് അറിയുന്നത്.

ന്യൂസിലാണ്ട് പരമ്പരയില്‍ വിശ്രമം ലഭിച്ച ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ എല്ലാം തന്നെ ടി20 സ്ക്വാഡിലേക്ക് തിരിച്ച് വരുന്നുണ്ട്. ഇവരെല്ലാം തന്നെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് തിരികെ എത്തുന്നതെന്ന് വേണം വിലയിരുത്തുവാന്‍. സാം ബില്ലിംഗ്സ്, ജെയിംസ് വിന്‍സ്, ലൂയിസ് ഗ്രിഗറി, ബാന്റണ്‍ , മഹമ്മൂദ് എന്നിവര്‍ക്ക് തങ്ങളുടെ സ്ഥാനം ടീമില്‍ നഷ്ടമാകുന്നുണ്ട്.

ഏകദിനം: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, ടോം ബാന്റണ്‍, പാറ്റ് ബ്രൗണ്‍, സാം കറന്‍, ടോം കറന്‍, ജോ ഡെന്‍ലി, ക്രിസ് ജോര്‍ദ്ദന്‍, സാക്കിബ് മഹമ്മൂദ്, ദാവീദ് മലന്‍, മാത്യൂ പാര്‍ക്കിന്‍സണ്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ക്രിസ് വോക്സ്

ടി20: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, ടോം ബാന്റണ്‍, പാറ്റ് ബ്രൗണ്‍, സാം കറന്‍, ടോം കറന്‍, ജോ ഡെന്‍ലി, ക്രിസ് ജോര്‍ദ്ദന്‍, ദാവീദ് മലന്‍, മാത്യൂ പാര്‍ക്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്സ്, ജേസണ്‍ റോയ്, ക്രിസ് വോക്സ്

Advertisement